കൊച്ചി: പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 69 വയസ്സായിരുന്നു.

ചരിത്രകാരനായ വിവികെ വാലത്തിന്റെ മകനാണു മോപ്പസാങ്. 1956 മെയ് 26നാണ് ജനനം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ ജീവനക്കാരനായിരുന്നു. എഴുത്തുകാരന്‍ സോക്രട്ടീസ് കെ വാലത്ത്, ഐന്‍സ്റ്റീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

