തിരുവനന്തപുരം: ഒയാസിസ് കമ്പനിയുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. അപേക്ഷ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 10 ഘട്ടമായി പരിശോധന നടത്തിയെന്നും മന്ത്രി പറഞ്ഞു.

ആശങ്ക വന്നതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പരിശോധിച്ചെന്നും എം ബി രാജേഷ് പറഞ്ഞു.മലമ്പുഴയില്‍ നിന്നും വ്യാവസായിക ആവശ്യങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും നിലവിൽ മലമ്പുഴ ഡാമിലെ വെള്ളത്തില്‍ കുറവ് വരില്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
കാര്‍ഷിക, കുടിവെള്ള ആവശ്യങ്ങള്‍ക്ക് ധാരാളം വെള്ളം ലഭിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. കൊക്ക-കോളക്ക് എതിരായ സമരം ശരിയായിരുന്നുവെന്നും ഭൂഗര്‍ഭ ജലചൂഷണം, ജല മലിനീകരണം എന്നിവ ഉള്ളതിനാലാണ് സമരം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒയാസിസ് കമ്പനി ഒരിറ്റ് ഭൂഗര്‍ഭ ജലം എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒയാസിസ് കമ്പനിക്ക് വേണ്ടി സര്‍ക്കാരിന് വാശിയാണെന്നും പ്ലാച്ചിമടയില്‍ സമരം ചെയ്തവരാണ് സിപിഐഎമ്മെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

