Kottayam

എസി പുഷ്ബാക്ക് സീറ്റ്, മ്യൂസിക് സിസ്റ്റം, ഫ്രീ വൈഫൈ, കെഎസ്ആർടിസിയിൽ ഇനി ലക്ഷ്വറി സൂപ്പർഫാസ്റ്റ് യാത്ര

Posted on

കോട്ടയം:എസി പുഷ്ബാക്ക് സീറ്റ്, മ്യൂസിക് സിസ്റ്റം, ഫ്രീ വൈഫൈ, കെഎസ്ആർടിസിയിൽ ഇനി ലക്ഷ്വറി സൂപ്പർഫാസ്റ്റ് യാത്ര. യാത്രക്കാർക്ക് സുഖകരവും ഉന്നത നിലവാരത്തിലുള്ളതുമായ യാത്രാനുഭവങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെഎസ്ആർടിസിയുടെ 10 പുതിയ സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ്സുകൾ സർവീസ് തുടങ്ങുന്നു.

എയർ കണ്ടീഷൻ സൗകര്യത്തിനു പുറമെ യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യം ലഭിക്കുന്നു. ഒരു ജിബി വൈഫൈയ്ക്ക് പുറമെ ചെറിയ തുക നൽകി കൂടുതൽ വൈഫൈ ലഭ്യമാക്കാനാകും.

റീക്ലൈനിങ് സൗകര്യമുള്ള 2×2 സീറ്റുകളാണ് ബസിലുള്ളത്. 40 യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാം. എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് സൗകര്യം, റീഡിങ് ലാമ്പുകൾ, ബോട്ടിൽ ഹോൾഡറുകൾ,മാഗസിൻ പൗച്ച്, മ്യൂസിക് സിസ്റ്റം, ടിവി, സിസി ടിവി ക്യാമറ, സ്ലൈഡിങ് വിൻഡോകൾ, സൈഡ് കർട്ടനുകൾ, എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റുകൾ തുടങ്ങിയ സൗകര്യവുമുണ്ട്.

ടാറ്റാ മോട്ടോഴ്‌സ് നിർമ്മിച്ച ബിഎസ്6 ബസ്സൊന്നിന് 39.8 ലക്ഷം രൂപയാണ് വില. വ്യക്തിഗത വാഹനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരെ കൂടുതലായി പൊതുഗതാഗതത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ബസ് തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടിൽ ഒരു മാസത്തെ ട്രയൽ റണ്ണിന് ശേഷമാണ് നിരത്തിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version