Kottayam
ഏഴാച്ചേരി ഒഴയ്ക്കാട്ട് ദേവീ ക്ഷേത്ര സന്നിധിയിൽ പഞ്ചാരിമേളത്തിൽ 15 ശിഷ്യൻമാർ കൊട്ടി കയറിയപ്പോൾ ഗുരുവായ അരുൺ അമ്പാറയ്ക്കിത് ആത്മഹർഷം
കോട്ടയം: രാമപുരം:ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ് ദേവീ ക്ഷേത്ര സന്നിധിയിൽ നവചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റി ഏഴാച്ചേരിയുടെയും ശ്രീകൃഷ്ണവാദ്യ കലാപീഠം ഭരണങ്ങാനത്തിന്റെയും ആഭിമുഖ്യത്തിൽ ശ്രീ അരുൺ അമ്പാറയുടെ ശിക്ഷണത്തിൽ ചെണ്ട അഭ്യസിച്ച 15 വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം പ്രൗഡ ഗംഭീരമായ ജന സദസ്സിനെ സാക്ഷിയാക്കി നടന്നു.
പഞ്ചാരി മേളത്തിന്റെ അഞ്ചു കാലങ്ങൾ കൊട്ടിക്കയറിയപ്പോൾ ജന ഹൃദയങ്ങൾ ആനന്ദ സാഗരത്തിൽ അറാടി. തുടർന്ന് ചെണ്ട അഭ്യസിച്ച വിദ്യാർത്ഥികളെയും ഗുരു ശ്രീ അരുൺ അമ്പാറയെയും ശ്രീകൃഷ്ണ വാദ്യ കലാപീഠവും, നവചേതന സൊസൈറ്റി ഭാരവാഹികളും, ഏഴാച്ചേരി NSS കരയോഗവും ചേർന്ന്
പൊന്നാട അണിയിച്ചു ആദരിച്ചു. രാഷ്ട്രീയ സമുദായിക സംസ്‍കാരിക രംഗത്തെ പ്രമുഖർ പരുപാടിയിൽ പങ്കെടുത്തു.