Kottayam

പാലാ വൈക്കം റൂട്ടിലെ ആർ.വി ജംഗ്ഷനിൽ വാഹന അപകടങ്ങൾ നിത്യസംഭവമാകുന്നു, പോലീസില്ലാത്തതിനാൽ വാഹനങ്ങളുടെ പോക്ക് തോന്നും പടി

Posted on

 

പാലാ: പാലാ വൈക്കം റൂട്ടിലെ ആർ.വി ജംഗ്ഷനിൽ അപകടങ്ങൾ തുടർകഥയാവുന്നു.ഗതാഗത നിയന്ത്രണത്തിന് പോലീസില്ലാത്തത് കൂടുതൽ കുരുക്കാവുകയാണ്.

ഇന്ന് വൈകിട്ടും സ്ക്കൂട്ടർ യാത്രികനും ,കാറുമായി കൂട്ടിയിടിച്ച് സ്ക്കൂട്ടറിലെ പിൻസീറ്റ് യാത്രക്കാരനായ യുവാവിന് പരിക്കേറ്റിരുന്നു.

കാറും ബൈക്കും സ്ളോവിലായിരുന്നെങ്കിലും അപകടമുണ്ടായി.ദിവസവും അനേക ചെറു അപകടങ്ങൾ ഉണ്ടാവുന്നുണ്ട്. പോലീസിൽ പരാതി പോകാതെ പലരും ഒത്തുതീർപ്പാക്കുകയാണ് ചെയ്യുന്നത്

ദീർഘനാളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ് ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് പോലീസ് വേണമെന്ന് പക്ഷെ അധികാരികൾ ഗൗനിക്കുന്നില്ല. പോലീസ് ഗതാഗതം നിയന്ത്രിച്ചാൽ അപകടങ്ങൾ കുറയുമെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version