ബിജെപി നേതാവ് ഒ രാജഗോപാല്‍ തന്നെ കുറിച്ച് പറഞ്ഞത് ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണെന്ന് ശശി തരൂര്‍ എംപി. അങ്ങനെ ആണ് അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
എന്നും പരസ്പരം ബഹുമാനിക്കുന്നവരാ. പ്രായം കൊണ്ടും വളരെ സീനിയര്‍. സന്യാസ ജീവിതം നയിക്കുന്ന ആള്‍. അത്ര മാത്രമേ താന്‍ കാണുന്നുള്ളൂ. അതില്‍ രാഷ്ട്രീയമില്ല. പിന്നെ പാര്‍ട്ടിയെ പേടിച്ച് അദ്ദേഹം തിരുത്തിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കാര്യമെന്നും ശശി തരൂര്‍ പറഞ്ഞു.
തിരുവനന്തപുരത്തെ നിലവിലെ എംപിയായ ശശി തരൂരിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് ഒ രാജഗോപാല്‍ പറഞ്ഞത്. തിരുവനന്തപുരത്തെ ജനങ്ങളെ ശശി തരൂര്‍ സ്വാധീനിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത ചടങ്ങിലായിരുന്നു ഒ രാജഗോപാലിന്റെ പരാമര്‍ശം.