Kerala
‘വയനാട്ടിലെ കുടിൽ തകർത്ത സംഭവം ചെയ്യാൻ പാടില്ലാത്ത കാര്യം’: മന്ത്രി ഒ ആർ കേളു
വയനാട്ടിലെ കുടിൽ തകർത്ത സംഭവം ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്ന് മന്ത്രി ഒ ആർ കേളു. വലിയ തെറ്റാണെന്നും പരസ്പരം ആലോചിക്കാതെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും മന്ത്രി പറഞ്ഞു.
കടുത്ത നടപടി സ്വീകരിച്ചതായി വനം വകുപ്പ് മന്ത്രി അറിയിച്ചു. തകർത്ത കുടിലുകൾ അവർ തന്നെ പണിത് നൽകുമെന്ന് അറിയിച്ചു. പൊളിച്ച സ്ഥാനത്ത് തന്നെ കെട്ടിക്കൊടുക്കാനാണ് നിർദേശം. ന്യായീകരിക്കാൻ കഴിയാത്ത പ്രവൃത്തിയാണ് ഉണ്ടായത്. നിയമപരമായ കാര്യങ്ങൾ വനംവകുപ്പ് നോക്കണം. കുടിലുകൾ വീണ്ടും കെട്ടിക്കൊടുക്കാമെന്ന നിർദേശം വെച്ചത് വനംവകുപ്പ് തന്നെയാണ് എന്നും മന്ത്രി പറഞ്ഞു.