Kerala

പഞ്ചായത്ത് പ്രസിഡന്‍റ് പദവിയില്‍ പത്തു കൊല്ലം, കേളു എത്തുന്നത് ഭരണ പരിചയവുമായി

Posted on

കൽപ്പറ്റ: വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ് ഒ ആർ കേളു. ആദിവാസി ​ഗോത്ര വിഭാ​ഗമായ കുറിച്യ സമുദായത്തിൽപ്പെട്ടയാളാണ് 53 കാരനായ കേളു. ആദിവാസി വിഭാ​ഗത്തിൽ നിന്നും സിപിഎം മന്ത്രിയാക്കുന്ന ആദ്യ നേതാവാണ്. കുറിച്യ വിഭാ​ഗത്തിൽ നിന്നും സംസ്ഥാന സർക്കാരിൽ ഇടംനേടുന്ന രണ്ടാമത്തെയാൾ കൂടിയാണ് കേളു. പട്ടിക വര്‍ഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു.

അതേസമയം കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ, പട്ടികജാതി-പട്ടിക വർ​ഗം മാത്രമേ ലഭിക്കുകയുള്ളല്ലോ എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ഞാൻ ആദ്യമായിട്ടാണല്ലോ മന്ത്രിയാകുന്നത്. അത്തരം കാര്യങ്ങളിൽ പരിചയ സമ്പന്നതയുടെ കുറവുണ്ട്. പാർലമെന്ററി കാര്യത്തിൽ പരിചയമുള്ളവർ വരുന്നതാണല്ലോ ശരിയെന്ന് കേളു പ്രതികരിച്ചു.

തുടർച്ചയായി 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 5 വർഷം തിരുനെല്ലി പഞ്ചായത്ത് അം​ഗമായും പ്രവർത്തിച്ചിട്ടുണ്ട്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അം​ഗം ആയിരിക്കെയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2016 ൽ പി കെ ജയലക്ഷ്മിക്കെതിരെ മാനന്തവാടിയിൽ അട്ടിമറി വിജയം നേടി. 2021 ൽ ഭൂരിപക്ഷം മൂന്നിരട്ടിയാക്കിയാണ് വിജയിച്ചത്.

ആദിവാസി വിഭാ​ഗത്തിൽ നിന്നും ആദ്യം മന്ത്രിയായത് ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയാണ്. ജയലക്ഷ്മിയും കുറിച്യ സമുദായാം​ഗമാണ്. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയുമായിരുന്നു പി കെ ജയലക്ഷ്മി.

പട്ടികജാതി-പട്ടിക വർ​ഗ മേഖലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെച്ചിട്ടുള്ള നയങ്ങളാണ് പിന്തുടരുക. കെ രാധാകൃഷ്ണനായാലും ബാലേട്ടനായാലും എൽഡിഎഫിന്റെ പോളിസിയാണല്ലോ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അത് പിന്തുടരും. തന്റെ മന്ത്രിസ്ഥാനം വയനാട് ഉപതെരഞ്ഞെടുപ്പിൽ ​ഗുണം ചെയ്തേക്കുമെന്നും കേളു അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version