ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വിവിധ മുന്നണികളുടെ വോട്ടുകൾക്കൊപ്പം നോട്ടയും എണ്ണപ്പെട്ടിരുന്നു. കേരളത്തിലെ മണ്ഡലങ്ങളിൽ നോട്ടയുടെ വോട്ടിലും വൻ വർധനവാണുണ്ടായത്. ഏറ്റവും കൂടുതൽ നോട്ട വോട്ടുകൾ പോൾ ചെയ്‌തത് ആലത്തൂരിലാണ്.
12033 വോട്ടുകളാണ് ആലത്തൂരിൽ നോട്ടയ്‌ക്കുള്ളത്. 11933 വോട്ടുകളുമായി ലിസ്റ്റിൽ രണ്ടാമത് കോട്ടയമാണ്. 2909 വോട്ടുകളുമായി ഏറ്റവും കുറവ് നോട്ടയ്ക്ക് വോട്ട് ലഭിച്ചത് വടകരയിലാണ്. വടകരയിലൊഴിച്ച് എല്ലാ മണ്ഡലങ്ങളിലും 6000ന് മുകളിൽ വോട്ടുകൾ നോട്ടയ്‌ക്ക് പതിഞ്ഞിട്ടുണ്ട്.
മറ്റ് മണ്ഡലങ്ങളിൽ പോൾ ചെയ്യപ്പെട്ട നോട്ട വോട്ടുകളുടെ കണക്ക്;
ആലപ്പുഴയിൽ 7365 ആറ്റിങ്ങലിൽ 9791 ചാലക്കുടി 8063 വോട്ടുകളും എറണാകുളത്ത് 7758 വോട്ടുകളും ഇടുക്കിയിൽ 9519ഉം കണ്ണൂർ 8873ഉം കാസർഗോഡ് 7033ഉം 6546 വോട്ട് കൊല്ലത്തും കോഴിക്കോട് 6316ഉം മലപ്പുറത്ത് 6766ഉം മാവേലിക്കരയിൽ 9883ഉം പാലക്കാട് 8793ഉം പത്തനംതിട്ടയിൽ 8411 വോട്ടും പൊന്നാനിയിൽ 6561ഉം തിരുവനന്തപുരത്ത് 6753ഉം വയനാട് 6999ഉം തൃശ്ശൂരിൽ 6072 വോട്ടുമാണ് നോട്ടയ്ക്ക് ലഭിച്ചത്.