India

ഉത്തരേന്ത്യയിൽ ശൈത്യം കടുക്കുന്നു, ദില്ലിയിൽ യെല്ലോ അലർട്ട്

Posted on

ദില്ലി: അതിതീവ്രമാവുകയാണ് ഉത്തരേന്ത്യയിൽ ശൈത്യകാലം. രാജ്യ തലസ്ഥാനമായ ദില്ലിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ കനത്ത മൂടൽ മഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ട്രെയിൻ – വ്യോമ ഗതാഗത്തെ ബാധിച്ചു.

പലയിടത്തും കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയതോടെ സാഹചര്യം അതി സങ്കീർണമായി. ദില്ലി, രാജസ്ഥാൻ പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയത്. ദില്ലി വിമാനത്താവളത്തിൽ 30 വിമാന സർവീസുകളാണ് ശനിയാഴ്ച മാത്രം റദ്ദാക്കിയത്.

ദില്ലിയിൽ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. 150 ലേറെ വിമാനങ്ങൾ വൈകുകയും ചെയ്തു. അമൃത്‌സർ, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടൽ മഞ്ഞ്‌ സർവീസുകളെ ബാധിച്ചു. നിരവധി ട്രെയിനുകളും വൈകിയോടുകയാണ്. ദില്ലിയിലാകട്ടെ വായുമലിനീകരണവും രൂക്ഷമാണ്. 385 ആണ് വായുമലിനീകരണസൂചികയിൽ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version