കൊച്ചി: ഉത്തരേന്ത്യന്‍ ട്രെയിന്‍ യാത്രയിലെ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് മലയാളി വ്‌ളോഗര്‍.
അശ്വിന്‍ എസ് എന്ന വ്‌ളോഗറാണ് ദൃശ്യങ്ങള്‍ സഹിതം അനുഭവം പങ്കുവെച്ചത്. ട്രെയിനില്‍ ജനറല്‍ കോച്ചില്‍ യാത്ര ചെയ്തപ്പോള്‍ മൂര്‍ഖന്‍ അടക്കമുള്ള പാമ്പുകളുമായി എത്തി ഭയപ്പെടുത്തിയവരെപ്പറ്റിയാണ് അശ്വിന്റെ വ്‌ളോഗ്.
ഉത്തരേന്ത്യയിലെ ട്രെയിന്‍ യാത്രകള്‍ അല്‍പം പ്രശ്‌നമാണെന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രത്തോളം വരുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെന്ന് അശ്വിന്‍ പറയുന്നു. മൂര്‍ഖന്‍ പാമ്പിനെയൊക്കെ നമ്മുടെ ദേഹത്തേയ്ക്ക് എറിയും. താനൊന്ന് ഉറങ്ങിവരികയായിരുന്നു. അപ്പോഴാണ് പാമ്പിനെ കണ്ടത്. ശരിക്കും ഭയന്നുപോയെന്നും അശ്വിന്‍ പറയുന്നു.