Kerala

രണ്ടുവര്‍ഷം വിദേശത്ത് ജോലി ചെയ്തവരാണോ? സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അപേക്ഷിക്കാം

Posted on

തിരുവനന്തുപുരം: പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും കേരളബാങ്കും സംയുക്തമായി ഫെബ്രുവരി 16 ന് തിരുവനന്തപുരത്ത് വായ്പ്പാനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കിഴക്കേക്കോട്ടയില്‍ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപത്തെ കേരളാബാങ്ക് റീജിയണല്‍ ഓഫീസ് ബില്‍ഡിംഗില്‍ രാവിലെ 10 മുതലാണ് ക്യാമ്പ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ള പ്രവാസികള്‍ക്ക് www.norkaroots.org/ndprem എന്ന വെബ്സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാവുന്നതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

പാസ്പോര്‍ട്ടിന്റെ കോപ്പിയും,രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ,ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. സംശയങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version