Kerala
ഇനി പോര് നേർക്കുനേർ നിയമസഭയിൽ, സമ്മേളനം ഇന്ന് മുതൽ
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് തദ്ദേശ വാർഡ് വിഭജന ബിൽ സഭയിൽ അവതരിപ്പിക്കും.
ബില്ലിനെ എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇതു സംബന്ധിച്ച് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചിരുന്നു. സഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ബാർകോഴ വിവാദം സഭയിൽ ഉന്നയിച്ച് സർക്കാറിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. സഭയ്ക്ക് അകത്തും പുറത്തും വിഷയം ആളിക്കത്തിക്കാനാണ് തീരുമാനം.