Kerala

ബലാത്സംഗ കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്; പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

യുവതി നല്‍കിയ ബലാത്സംഗ പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് ആശ്വാസം. കേസില്‍ നിവിന്‍ പോളിക്ക് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കി കേസില്‍ നിന്നും ഒഴിവാക്കി. അന്വേഷണത്തില്‍ തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പോലീസ് നടപടി. കേസില്‍ നടന്‍ ആറാം പ്രതിയായിരുന്നു. മറ്റ് അഞ്ച് പ്രതികള്‍ക്ക് എതിരെ അന്വേഷണം തുടരും.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടില്ലെന്ന് നടന്‍ തീരുമാനിച്ചിരുന്നു. എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കിയിരുന്നില്ല. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top