Kerala

നിപയിൽ കൂടുതൽ ആശ്വാസം; ഇന്ന് 2 പേർ നെ​ഗറ്റീവ്

Posted on

മലപ്പുറം: നിപ രോ​ഗ ബാധയിൽ മലപ്പുറത്തെ ആശങ്ക ഒഴിയുന്നു. ഇന്ന് രണ്ട് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെ​ഗറ്റീവായി. ഇതുവരെ 68 സാമ്പിളുകളാണ് നെ​ഗറ്റീവായത്. പുതിയതായി നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

472 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 220 പേർ ഹൈറിസ്ക് വിഭാ​ഗത്തിലാണ്. കൂടുതൽ ഫലങ്ങൾ നെ​ഗറ്റീവായ സാഹചര്യത്തിൽ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ആനക്കയം പഞ്ചായത്തിൽ കടകളുടെ പ്രവൃത്തി സമയം രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാക്കി. പാണ്ടിക്കാട് പഞ്ചായത്തിൽ രാവിലെ 7 മുതൽ വൈകീട്ട് 5 വരെയുള്ള സമയം തുടരും. രണ്ട് പഞ്ചായത്തുകളിലും ഹോട്ടലുകളിൽ രാത്രി 10 വരെ ഹോം ഡെലിവറി അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version