Kerala

നിപ: 16 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

Posted on

മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 16പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്.

ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ പരിശോധന ഫലമാണ് ഇന്ന് ലഭിച്ചത്. ഇതുവരെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. ഇന്ന് മൂന്ന് പേര്‍ കൂടി ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. 21 പേരാണ് മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. ഇവരില്‍ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.

പുതുതായി 12പേരെ കൂടിയാണ് സെക്കന്ററി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില്‍ പനി സര്‍വെ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്‍വ്വെ നടത്തിയത്. നാളെയോടെ ഈ മേഖലയിലെ എല്ലാ വീട്ടുകളിലും സര്‍വ്വെ പൂര്‍ത്തിയാക്കാനാവും എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version