Kerala
സംസ്ഥാനത്ത് വീണ്ടും നിപ? സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്.
കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ ബാധയെന്ന് സംശയമുള്ള പ്രദേശത്ത് കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.