Kerala
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്ന് പി വി അൻവർ
കൊച്ചി: നിലമ്പൂരിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്ന് പി വി അൻവർ.
ഷൗക്കത്ത് മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കും. അദ്ദേഹത്തെ കുറിച്ച് നേരത്തെ പറഞ്ഞത് നല്ല ഉദ്ദേശ്യത്തോടുകൂടിയാണെന്നും അൻവർ l വ്യക്തമാക്കി.
എൽഡിഎഫിന്റെ ഒരു സീറ്റ് യുഡിഎഫ് പിടിച്ചെടുക്കാൻ പോകുന്ന രാഷ്ട്രീയമാണ് ഇവിടെ വരാൻ പോകുന്നത്. അതിന് പ്രാധാന്യമുണ്ട്. ഷൗക്കത്ത് ആണ് മത്സരിക്കുന്നതെങ്കിൽ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കും. പക്ഷേ അദ്ദേഹം ജയിക്കുമെന്നോ 40,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്നെോ പറയാനാകില്ല, എനിക്ക് പ്രവർത്തിക്കാനെ സാധിക്കൂ എന്നും പി വി അൻവർ പറഞ്ഞു.