India
എന്‍ഐഎ പ്രവർത്തനം കൊച്ചിയിലെ പുതിയ ഓഫീസിലേക്ക്; ഉദ്ഘാടനം ചെയ്ത് അമിത് ഷാ
കൊച്ചി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ കൊച്ചിയിലെ പുതിയ ഓഫിസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നു വൈകിട്ട് ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്എൻഐഎയുടെ ദക്ഷിണേന്ത്യ തലവൻ ഐ.ജി. സന്തോഷ് റസ്‌തോഗി, ഡി.ഐ.ജി കാളിരാജ് മഹേഷ്, കൊച്ചി യൂണിറ്റ് എസ്പി വിഷ്‌ണു എസ്.വാര്യർ തുടങ്ങിയവർ കളമശേരിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. . കളമശ്ശേരി എച്ച്എംടിക്ക് സമീപമാണ് എൻഐഎക്ക് സ്വന്തമായി ഓഫീസ് സമുച്ചയം നിര്‍മിച്ചിരിക്കുന്നത്.
വൈകാതെ തന്നെ പുതിയ ഓഫീസിലേക്ക് എൻഐഎയുടെ പ്രവർത്തനം മാറ്റും. നിലവില്‍ കടവന്ത്ര ഗിരിനഗറിലെ വാടകക്കെട്ടിടത്തിലാണ് എൻഐഎ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളം, ലക്ഷദ്വീപ് എന്നിവയാണ് കൊച്ചി ഓഫിസിന്റെ അധികാരപരിധി.
ഡല്‍ഹിക്കു ശേഷം എൻഐഎ സ്വന്തമായി നിർമിക്കുന്ന ഓഫിസ് സമുച്ചയമാണ് കൊച്ചിയിലേത്. സംസ്ഥാന സർക്കാർ അനുവദിച്ച സ്ഥലത്ത് പ്രധാന ഓഫീസിനു പുറമെ ബാരക്കുകൾ, കമ്യൂണിറ്റി ഹാള്‍, ഭവന സമുച്ചയം, ഫോറൻസിക് ലാബോറട്ടറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.