അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡൽഹി എന്നിവിടങ്ങളിലാണ് പരിശോധന നടന്നുവരുന്നത്. ഒരേ സമയം 22 സ്ഥലങ്ങളിലായാണ് റെയ്ഡ് തുടരുന്നത്. പാക് ആസ്ഥാനമായ ഭീകര സംഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണിത്.
മഹാരാഷ്ട്രയിലെ എട്ട് റെയിൽവേ സ്റ്റേഷനുകൾക്ക് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് പറയുന്ന ഒരാളാണ് കത്ത് അയച്ചത്. ഗംഗാനഗർ, ഹനുമാൻഗഡ്, ജോധ്പൂർ, ബിക്കാനീർ, കോട്ട, ബുണ്ടി, ഉദയ്പൂർ, ജയ്പൂർ എന്നിവിടങ്ങളിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ ഈ മാസം 30ന് ബോംബിട്ട് തകർക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു.
2019ൽ നടന്ന പുൽവാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 49 ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഈ ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദായിരുന്നു.