Kerala
നെയ്യാറ്റിന്‍കരയില്‍ ആറു പശുക്കളെ ചത്തനിലയില്‍ കണ്ടെത്തി
നെയ്യാറ്റിന്‍കരയില്‍ ആറു പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ഇരുമ്പില്‍ സ്വദേശി വിജേഷിന്റെ പശുക്കളാണ് ചത്തത്. കഴിഞ്ഞ ദിവസം പശുക്കള്‍ അരളി ഇലയും ശംഖു പുഷ്പവും കഴിച്ചിരുന്നു.. ഇതിനെ തുടര്‍ന്നാണോ മരണമെന്ന് സ്ഥിതീകരിക്കേണ്ടതുണ്ടെന്ന് മൃഗ ഡോക്ടര്‍ പറഞ്ഞു.വിജേഷിന് ദിവസവും 60 ലിറ്റര്‍ പാല്‍ തരുന്ന 17- പശുക്കളുണ്ട്. ഇതില്‍ നാലെണ്ണം ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്.
അതേസമയം കഴിഞ്ഞ ദിവസം പത്തനംതിട്ട അടൂര്‍ തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തിരുന്നു. തെങ്ങമം മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാര്‍ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തില്‍ നല്‍കിയതാണ് മരണ കാരണം.