Kottayam

ഉത്സവാന്തരീക്ഷത്തിൽ പുതുവർഷത്തിലേക്ക് പ്രവേശിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ

Posted on

പ്രവിത്താനം: രണ്ടുമാസത്തെ അവധിക്കാലത്തിനുശേഷം ആവേശത്തോടെ സ്കൂളിലെത്തിയ വിദ്യാർഥികളെ മധുര പലഹാരങ്ങൾ നൽകിയും നവാഗതരായ വിദ്യാർത്ഥികളെ ഒപ്പം പ്രത്യേക സമ്മാനങ്ങളും നൽകി എതിരേറ്റ് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.

സ്കൂൾതല പ്രവേശനോത്സവം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ വിനോദ് ചെറിയാൻ വേരനാനി ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ പകർന്ന പഴമയുടെ സംസ്കാരത്തിന്റെ മാതൃകകൾ വിദ്യാർത്ഥികൾ പിന്തുടരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന നൂതന സംരംഭം ‘വൊക്കാബുലറി എൻറിച്ച്മെന്റ്റ് പ്രോഗ്രാം’ സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപറമ്പിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജിജി ജേക്കബ്‌, ഹെഡ്മാസ്റ്റർ അജി വി. ജെ., പി ടി എ പ്രസിഡന്റ് ജിസ്മോൻ ജോസ്, എം പി ടി എ പ്രസിഡന്റ് ജാൻസി ജോസഫ്, ജോജിമോൻ ജോസ്,രഞ്ജു മരിയ തോമസ്, ലെന ജോർജ്, ജെസ്‌ലിൻ ജിബി, അലോണ ജേക്കബ്‌ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും പങ്കെടുത്ത പ്രവേശനോത്സവ റാലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version