Kerala
എറണാകുളം- പട്ന അൺ റിസർവ്ഡ് ട്രെയിൻ ഇന്ന് മുതൽ; രാത്രി 11ന് സർവീസ് ആരംഭിക്കും
കൊച്ചി: എറണാകുളത്തു നിന്നു പട്നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ച് റെയിൽവേ. ട്രെയിൻ ഇന്ന് രാത്രി 11 മുതൽ സർവീസ് ആരംഭിക്കും.
എല്ലാ വെള്ളിയാഴ്ചയും രാത്രി 11നു (06085) ട്രെയിൻ എറണാകുളത്തു നിന്നു പുറപ്പെടും. കേരളത്തിൽ വിവിധ തൊഴിലുകൾ ചെയ്യുന്ന അന്യ സംസ്ഥാനത്തു നിന്നുള്ളവർക്കു നാട്ടിലെത്താൻ സഹായകരമാകുന്നതാണ് ട്രെയിൻ.
നിലവിൽ ജൂൺ വരെയാണ് ഈ അൺ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനമുള്ളത്. വെള്ളിയാഴ്ച എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച പട്നയിലെത്തും. തിങ്കളാഴ്ച പട്നയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച എറണാകുളത്തും എത്തും.