Kerala
പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാൻ സിനഡിൻ്റെ യോഗം തുടരും
കൊച്ചി: സിറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡ് തുടരുന്നു. സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കലാണ് സിനഡിന്റെ പ്രധാന അജണ്ട. സിനഡിന്റെ രണ്ടാം ദിനമായ ഇന്ന് മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്ന നടപടികൾ ആരംഭിക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങളാകും പുതിയ മേജർ ആർച്ച് ബിഷപ്പിന് അടിയന്തരമായി പരിഹരിക്കേണ്ടി വരിക.
സിറോ മലബാർ സഭയ്ക്ക് കീഴിലെ 55 ബിഷപ്പുമാരാണ് സിനഡിൽ പങ്കെടുക്കുന്നത്. കാലഘട്ടത്തിന് ചേർന്ന മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുമെന്ന് സഭ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ പറഞ്ഞു. സഭയെ സമവായത്തിലൂടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നയാൾ മേജർ ആർച്ച് ബിഷപ്പ് ആകണമെന്ന് കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഈ മാസം 13 വരെയാണ് സിനഡ് നടക്കുന്നത്.