Kerala

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദർശനം നടത്തി കേരള ഗവർണർ

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ ഗവർണറെ ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്റെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങള്‍ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു.

ദർശനത്തിന് ശേഷം ക്ഷേത്രത്തിലെ ഓണവില്ല് ഗവർണർക്ക് സമ്മാനിച്ചാണ് യാത്രയാക്കിയത്. രാവിലെയാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.

രാജ്ഭവൻ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഹൈക്കോടതി ചീഫ് ജസ്റ്റിസും പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലും ചേർന്നാണ് ഗവർണറെയും ഭാര്യ അനഘ അർലേക്കറെയും വേദിയിലേക്ക് സ്വീകരിച്ചത്.ബംഗാള്‍ ഗവർണർ ഡോ. സി വി ആനന്ദബോസ്, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, വി ശിവൻകുട്ടി, ജി ആർ അനില്‍, പി രാജീവ്, മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എംപിമാരായ ശശി തരൂർ, എ എ റഹിം, എം എല്‍ എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top