India
നേപ്പാളിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി
നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
യുഎസ്ജിഎസ് റിപ്പോർട്ട് അനുസരിച്ച് നേപ്പാളിലെ ജുംല ജില്ലയിൽ 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം. ഇന്ത്യൻ സമയം വൈകീട്ട് 3.59 നാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎസ്ജിഎസ് റിപ്പോർട്ട് അനുസരിച്ച് ഡിസംബർ 20ന് രാവിലെ 10.29നും മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ജുംലയിൽ നിന്നും 62 കിലോമീറ്റർ വടക്ക് പടിഞ്ഞാറായാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഈ ഭൂചലനത്തിൻ്റെ തുടർചലനങ്ങളെന്നോണം ജുംല, ദിപായൽ, ദൈലേഖ്, ബീരേന്ദ്രനഗർ, ദാദൽദുര എന്നിവിടങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.