India

നെഹ്റുവാണ് ​ഗാന്ധിവധം ആസൂത്രണം ചെയ്തത്; വിവാദപരാമർശവുമായി ബിജെപി എംഎൽഎ

Posted on

ഹുബ്ലി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരേ വിവാദപരാമർശവുമായി ബിജെപി എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാൽ. ബിജാപുർ എംഎൽഎയാണ് ബസന​ഗൗഡ പാട്ടീൽ യത്നാൽ. നെഹ്റുവിന് ​ഗാന്ധിവധത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് വെടിയുണ്ടകളേറ്റാണ് ​ഗാന്ധി മരിച്ചത്. ഇതിൽ ഒരു വെടിയുണ്ട മാത്രമാണ് ​ഗോഡ്സേയുടെ തോക്കിൽ നിന്ന് വന്നത്. ബാക്കി രണ്ടെണ്ണം വന്നത് എവിടെ നിന്നാണ് എന്നത് ദുരൂഹമാണ്. അതിനാൽ ​ഗാന്ധിവധം നെഹ്റു ആസൂത്രണം ചെയ്തതാണെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഏകാധിപതിയാകാൻ ആ​ഗ്രഹിച്ചതുകൊണ്ടാകാം നെഹ്റു കൊലപാതകം ആസൂത്രണംചെയ്തത്. ​ഗോഡ്സേയുടെ വെടിയേറ്റല്ല ​ഗാന്ധി അന്ത്യശ്വാസം വലിച്ചത്. അന്ന് കോടതിയിലും ബാക്കിയുള്ള രണ്ട് വെടിയുണ്ടകൾ ആരാണ് ഉതിർത്തതെന്ന ചോദ്യം ഉയർന്നിരുന്നു. ​ഗോഡ്സെ ഒരു വെടിയുണ്ട ഉതിർത്തു. ബാക്കി രണ്ടെണ്ണം മറ്റുള്ളവരും. നെഹ്റുവാണ് ​ഗാന്ധിവധം ആസൂത്രണം ചെയ്തത് എന്നാണ് ഇതിനർഥമെന്നും എംഎൽഎ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version