India

നീറ്റില്‍ പുന:പരീക്ഷ വേണ്ട; വ്യാപകമായ ക്രമക്കേട് നടന്നിട്ടില്ലെന്ന് സുപ്രീംകോടതി

നീറ്റില്‍ പുന:പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി. വ്യാപകമായി ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.

പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തി. പരീക്ഷാ നടത്തിപ്പില്‍ വീഴ്ച വന്നിട്ടുണ്ട്. അത് പരിശോധിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

24 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ പുന:പരീക്ഷ നടത്തേണ്ട രീതിയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍. ഈ ഘട്ടത്തിലെ പുനപരീക്ഷ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ജാര്‍ഖണ്ഡിലും പാട്‌നയിലുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അന്വേഷണങ്ങള്‍ അന്തിമഘട്ടത്തിലല്ലെന്നും സുപ്രീംകോടതി വിലയിരുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top