India

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്: രാജവ്യാപക പ്രതിഷേധം തുടരുന്നു

Posted on

ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകളിൽ രാജവ്യാപക പ്രതിഷേധം തുടരുന്നു. യുവജന-വിദ്യാർത്ഥി സംഘടനകളെല്ലാം ക്രമക്കേടുകളിൽ സ്വരം കടുപ്പിക്കുകയാണ്. പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ സിബിഐ തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന കമ്മറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പാർട്ടിയുടെ പ്രധാനപ്പെട്ട മുഴുവൻ നേതാക്കളും പ്രതിഷേധത്തിൻ്റെ ഭാഗമാകും. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കുക, എൻടിഎ നിരോധിക്കുക അടക്കമുള്ള കാര്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.എന്‍എസ്‌യുഐ ജില്ലാ ആസ്ഥാനങ്ങളിലും സർവ്വകലാശാലകളിലും പ്രതിഷേധ മാർച്ച് നടത്തും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. നെറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം ആരംഭിച്ചു. പരീക്ഷയുടെ അന്തസ്സിനെ ഹനിച്ചതിന് അജ്ഞാതരായ നിരവധി പേർക്കെതിരെയാണ് സിബിഐ കേസ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version