നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് കുഴൽകിണർ നിർമ്മാണത്തിനിടെ തോട്ട പൊട്ടി ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. കമ്പംമെട്ട് ലയങ്കൽ രാജേന്ദ്രൻ (40)ആണ് മരിച്ചത്. തോട്ട കൈയ്യിലിരുന്ന് പൊട്ടുകയായിരുന്നു. സംഭവത്തിൽ അണക്കര പച്ചിലേടത്ത് ജയ്മോന് (47) പരിക്കേറ്റു.കാമാക്ഷി വിലാസം കോണ്ടിനെന്റൽ എസ്റ്റേറ്റിൽ വൈകിട്ട് 7 മണിയോടെയാണ് സംഭവം.
കുഴൽ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു ഇരുവരും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴൽ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. സ്ഫോടനത്തിൽ രാജേന്ദ്രന്റെ കൈകൾ അറ്റുപോയിരുന്നു. കാലിനും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേന്ദ്രനെ രക്ഷിക്കാനായില്ല.