India
എൻഡിഎയിൽ എക്കാലവും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉറപ്പ് നൽകി ബീഹാർ മുഖ്യമന്ത്രി
ഔറംഗബാദ്: ബിജെപി നയിക്കുന്ന എൻഡിഎയിൽ എക്കാലവും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉറപ്പ് നൽകി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 21,400 കോടി രൂപയുടെ പദ്ധതി അനാച്ഛാദന ചടങ്ങിൽ വെച്ചായിരുന്നു ഉറപ്പു നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400റിലധികം സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും നിതേഷ് കുമാർ പറഞ്ഞു.
‘മോദി നേരത്തെ ബിഹാറിൽ വന്നിരുന്നു. എന്നാൽ ഞാൻ കുറച്ചുകാലത്തേക്ക് എൻഡിഎയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. ഇപ്പോൾ ഞാൻ വീണ്ടും നിങ്ങളോടൊപ്പമുണ്ട്. ഞാൻ എക്കാലവും എൻഡിഎയിൽ തന്നെ തുടരുമെന്ന് നിങ്ങൾക്ക് ഉറപ്പുനൽകുന്നു. ഞങ്ങൾ പ്രധാനമന്ത്രിയെ ബീഹാറിലേക്ക് സ്വാഗതം ചെയ്യുന്നു. ധാരാളം സംഭവ വികാസങ്ങൾ ബിഹാറിൽ നടക്കുന്നുണ്ട്. ഇപ്പോൾ കാര്യങ്ങൾ വേഗത്തിൽ നീങ്ങുമെന്നും ബിഹാർ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്നും ഉറപ്പുണ്ട്. ബീഹാറിലെ ജനങ്ങൾ ഇപ്പോൾ സാമ്പത്തികമായി കൂടുതൽ ശാക്തീകരിക്കപ്പെടും’ ‘, നിതീഷ് കുമാർ പറഞ്ഞു. കഴിഞ്ഞമാസമാണ് നിതീഷ് കുമാർ ബിജെപിയിലേക്ക് മടങ്ങിയെത്തിയത്.