കോട്ടയം: കോട്ടയം ലോക്സഭാ സീറ്റ് ബിഡിജെഎസിന് നൽകാൻ തത്വത്തിൽ ധാരണ. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻഡിഎ സ്ഥാനാർത്ഥിയായേക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ക്രിസ്ത്യൻ വോട്ടുകൾക്ക് പുറമേ ഈഴവ, നായർ വോട്ടുകളും കോട്ടയത്ത് നിർണായകമാണ്. ഹൈന്ദവ വിഭാഗത്തിന് മേൽക്കൈയുള്ള മണ്ഡലത്തിൽ നായർ, ഈഴവ സമുദായങ്ങളിൽ നിന്ന് വർഷങ്ങളായി ഒരാളെപ്പോലും സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ ഇരുസമുദായങ്ങൾക്കും അതൃപ്തിയുണ്ട്. എസ്എൻഡിപി യോഗത്തിന് ശക്തമായ വേരുകളുള്ള മണ്ഡലം കൂടിയാണ് കോട്ടയം. ഇതാണ് തുഷാറിന് അനുകൂലമാകുന്ന ഘടകങ്ങൾ.