ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ നേതൃതലത്തിൽ അഴിച്ചു പണിക്കൊരുങ്ങി ബിജെപി. നിർണായക തീരുമാനങ്ങൾ ചർച്ച ചെയ്യാൻ ജെ പി നദ്ദയുടെ വസതിയിൽ യോഗം ചേരുകയാണ്. അമിത് ഷാ അടക്കം പങ്കെടുക്കുന്ന യോഗമാണ് നടക്കുന്നത്. എന്‍ഡിഎ സർക്കാർ അധികാരത്തില്‍ വന്നാല്‍ സംഘടനാ തലത്തിൽ അടക്കം അഴിച്ചു പണിക്ക് ഒരുങ്ങുകയാണ് ബിജെപിയെന്നാണ് സൂചന. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ രാജ്യസഭാ നേതാവാകും. നദ്ദ മന്ത്രിസഭയിലേക്കെത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
എന്‍ഡിഎ വന്നാല്‍ ജെ പി നദ്ദ മന്ത്രിസഭയിലേക്ക്?
By
Posted on