India
‘4000 സീറ്റിൽ എൻഡിഎ ജയിക്കും’; മോദിയെ സാക്ഷിയാക്കി നിതീഷ് കുമാറിന്റെ പ്രസംഗം
ദില്ലി: എൻഡിഎ സഖ്യം രാജ്യത്ത് നാലായിരം സീറ്റിൽ വിജയിച്ച് മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കിയായിരുന്നു നിതീഷിന്റെ ‘തീപ്പൊരി’ പ്രസംഗം. വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങളുടെ എല്ലാ വോട്ടുകളും പ്രധാനമന്ത്രിക്ക് നൽകും. അദ്ദേഹം 4000 എംപിമാരുമായി തിരിച്ചെത്തുമെന്നായിരുന്നു നിതീഷിന്റെ പ്രസംഗം. ലോക്സഭയുടെ ആകെ അംഗബലം 543 ആണ്. 400 സീറ്റാണ് എൻഡിഎയുടെ ലക്ഷ്യമിടുന്നത്.