Politics

‘പിടിയുമില്ല വാശിയുമില്ല’; കരാറിനെ കുറിച്ച് അറിയില്ല; പാർട്ടി പറഞ്ഞാൽ രാജിക്ക് തയ്യാർ: എ കെ ശശീന്ദ്രൻ

Posted on

തിരുവനന്തപുരം: രണ്ട് വർഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രിസ്ഥാനം പാർട്ടി പറഞ്ഞാൽ ഒഴിയുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല. തോമസ് കെ തോമസ് മാത്രമല്ല പാർട്ടിയിലെ എല്ലാവരും യോഗ്യരായ നേതാക്കളാണെന്നും എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

‘ശരദ് പവാറിനെ കാണാൻ പോകുന്നുണ്ട്. ഞങ്ങൾ മൂന്നാളും പോകുന്നുണ്ട്. തോമസ് കെ തോമസ് എന്ത് പറയുമെന്ന് എനിക്കറിയില്ല. അദ്ദേഹം പറയേണ്ടത് പറയട്ടെ. നിലവിൽ ഞങ്ങൾക്കിടയിൽ അങ്ങനെയൊരു തർക്കമില്ല. തോമസ് കെ തോമസ് മാത്രമല്ല എല്ലാ നേതാക്കളും മന്ത്രിയാകാൻ യോ​ഗ്യതയുള്ളവരാണ്. മന്ത്രിസ്ഥാനത്തോട് തനിക്ക് പിടിയുമില്ല വാശിയുമില്ല,’ എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

അതേസമയം എൻസിപി മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതാക്കളെ പാർട്ടി അധ്യക്ഷൻ ശരത് പവാർ ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എന്നിവരെയാണ് വിളിപ്പിച്ചത്. 20ന് ഡൽഹിയിൽ എത്താനാണ് നിർദേശം. എ കെ ശശീന്ദ്രനും ചർച്ചയിൽ പങ്കെടുത്തേക്കും

മന്ത്രിസ്ഥാനം സംബന്ധിച്ച് തോമസ് കെ തോമസ് ആവശ്യം ശക്തമാക്കിയിട്ടുണ്ട്. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാനാണ് എൻസിപി ആലപ്പുഴ ജില്ലാ ഘടകത്തിന്റെ നീക്കം. ഈ മാസം 30നകം മന്ത്രിസ്ഥാനത്തിൽ തീരുമാനം വേണമെന്ന നിലപാടിലാണ് തോമസ് കെ തോമസ് വിഭാഗം. രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിൽ തനിക്ക് മന്ത്രിസ്ഥാനം ലഭ്യമാകണമെന്നും മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version