ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ എന്‍സിപിയെ ഔദ്യോഗിക പാര്‍ട്ടിയായി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭയിലെ ഭൂരിപക്ഷം കണക്കിലെടുത്താണ് തീരുമാനം. ഇതോടെ പാര്‍ട്ടിയുടെ പേരും ചിഹ്നവും അജിത് പവാര്‍ പക്ഷത്തിന് ലഭിക്കും.
പുതിയ പേര് സ്വീകരിക്കാന്‍ ശരദ് പവാര്‍ പക്ഷത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഫെബ്രുവരി ഏഴാം തിയ്യതി വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ പുതിയ പേര് അറിയിക്കാനാണ് നിര്‍ദേശം നല്‍കിയത്.