India

‘എൻസിഇആർടി ആർഎസ്എസ് അംഗത്തെ പോലെ പ്രവർത്തിക്കുന്നു’; കടന്നാക്രമിച്ച് ജയറാം രമേശ്

Posted on

ഡൽഹി: ബാബറി മസ്ജിദിന്റെ പേര് പരാമർശിക്കാതെയും പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയും പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം പ്രസിദ്ധീകരിച്ച എൻസിഇആർടിക്കെതിരെ കോൺഗ്രസ്‌ രം​ഗത്ത്. എൻസിഇആർടി 2014 മുതൽ ആർഎസ്എസ് അംഗത്തെ പോലെ പ്രവർത്തിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

എൻസിഇആർടിയുടെ ലക്ഷ്യം പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതാണ്. അല്ലാതെ രാഷ്ട്രീയ ലഘുലേഖകളുടെ നിർമാണവും അതിന്റെ പ്രചാരണവുമല്ലെന്ന് ജയറാം രമേശ് പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെ എൻസിഇആർടി ആക്രമിക്കുകയാണ്. എൻസിഇആർടി എന്നാൽ നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് എന്നാണ്. അല്ലാതെ നാഗ്പൂരോ നരേന്ദ്ര കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് അല്ലെന്ന് ഓർക്കണമെന്നും ജയറാം രമേശ് പറഞ്ഞു.

ബാബറി മസ്ജിദിൻ്റെ പേര് പരാമർശിക്കാതെ എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം വിവാദമായിരിക്കുകയാണ്. മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്ന വിശേഷണമാണ് പാഠപുസ്തകത്തിൽ പകരം പരാമർശിച്ചിട്ടുള്ളത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു എൻസിഇആർടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്. കല്യാൺ സിംഗിന് എതിരായ സുപ്രീം കോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകൾ നീക്കം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കർസേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version