പത്തനംതിട്ട: എഡിഎം നവീന്‍ മരിച്ച സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കല്ടകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് മലയാലപ്പുഴ മോഹനന്‍.
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജിയില്‍ കലക്ടറാണ് യോഗത്തിലേയ്ക്ക് വിളിച്ചു വരുത്തിയതെന്ന് പറയുന്നുണ്ട്. ഇത് മുമ്പ് തന്നെ തങ്ങള്‍ പറഞ്ഞതാണ്. അപ്പോള്‍ ആരും വിശ്വസിച്ചില്ലെന്നും അദ്ദേഹം പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.