India

നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും

ന്യൂഡല്‍ഹി: നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും. ചെങ്കോട്ടയിലെ മാധവ് ദാസ് പാർക്കില്‍ നടത്തിയ ആഘോഷങ്ങളിലാണ് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്.

ഭക്തി സാന്ദ്രമായ നിമിഷത്തില്‍ രാമൻ, ലക്ഷ്മണൻ, ഹനുമാൻ തുടങ്ങിയവരെ അവതരിപ്പിക്കുന്ന കലാകാരന്മാർക്ക് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും തിലകം ചാർത്തി. തുടർന്ന് ഇരുനേതാക്കളുടെയും സാന്നിധ്യത്തില്‍ തിന്മയുടെ ആള്‍രൂപങ്ങളായ രാവണന്റെയും മേഘനാഥന്റെയും കുംഭകർണ്ണന്റെയും കോലങ്ങള്‍ കത്തിച്ചു. തിന്മയെ ഉന്മൂലനം ചെയ്ത് നന്മ വിജയിച്ച ദിനമായാണ് വിശ്വാസികള്‍ ഈ ദിനത്തെ കണക്കാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top