Kerala

നവകേരള സദസ്സിന് ഇന്ന് സമാപനം

കൊച്ചി: എറണാകുളം ജില്ലയിലെ മാറ്റിവെച്ച മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നും തുടരും. സദസ്സിന്റെ അവസാന ദിനമായ ഇന്ന് തൃപ്പൂണിത്തുറ കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് സദസ്സ് നടക്കുക. തൃപ്പുണിത്തുറ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് പുതിയകാവ് ക്ഷേത്രം മൈതാനമാണ് വേദി. കുന്നത്തുനാട്‌ മണ്ഡലത്തിലേത്‌ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മൈതാനത്തും വൈകിട്ട് നാലിന് നടക്കും.

നവകേരള സദസ്സിൻ്റെ ഭാഗമായി ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. പിണറായി വിജയൻ്റെ നവകേരള സദസ്സിന് ഇന്ന് അന്ത്യകൂദാശ നടത്തുമെന്ന് കോൺഗ്രസിൻ്റെ ജില്ലാ അധ്യക്ഷൻ മുഹമ്മദ് ഷിയാസ് വെല്ലുവിളിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top