Kerala

നവകേരള സദസ്: മലപ്പുറത്തെ സംഘാടകർ കടത്തിലെന്ന് കണക്കുകള്‍

Posted on

മലപ്പുറം: നവകേരള സദസ്സ് നടത്തിയ വകയില്‍ മലപ്പുറം ജില്ലയിലെ മിക്ക നിയമസഭാ മണ്ഡലങ്ങളിലെയും സംഘാടകര്‍ കടത്തിലെന്ന് കണക്കുകള്‍. ആറ് മണ്ഡലങ്ങളില്‍ നവകേരളാ സദസ്സിനായി 1.24 കോടി രൂപയാണ് ചെലവായത്. വരവ് 98 ലക്ഷം രൂപയെന്നും വിവരാവകാശ
രേഖ വ്യക്തമാക്കുന്നു. ജില്ലയിലെ മറ്റ് പത്ത് മണ്ഡലങ്ങളിലെ കണക്കുകള്‍ ലഭ്യമല്ലെന്നാണ് മറുപടി.

നേവകേരള സദസ്സിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിടാന്‍ അധികൃതര്‍ മടിക്കുമ്പോഴും കിട്ടുന്ന കണക്കുകള്‍ പ്രകാരം സംഘാടക സമതികള്‍ കടത്തിലാണ്. മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളില്‍ ആറ് മണ്ഡലങ്ങളിലെ കണക്കുകള്‍ സംബന്ധിച്ച വിവരാവകാശ രേഖയാണ് പുറത്തുവന്നത്. പത്ത് മണ്ഡലങ്ങളിലെ കണക്കുകള്‍ ലഭ്യമായിട്ടില്ല. കോട്ടയ്ക്കല്‍, തിരൂരങ്ങാടി, മലപ്പുറം , മങ്കട, തവനൂര്‍, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ നവകേരളാ സദസ്സിനായി ആകെ ചെലവായത് 1.24 കോടി രൂപയാണ്. ഇതില്‍ മലപ്പുറം ഒഴികെയുള്ള മണ്ഡലങ്ങളില്‍ വരവിനെക്കാള്‍ കൂടുതലാണ് ചെലവ്.

മലപ്പുറം മണ്ഡലത്തില്‍ മാത്രം ചെലവ് കഴിഞ്ഞ് 6.90512 രൂപ ബാക്കിയുണ്ട്. ഈ തുക സംഘാടക സമിതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണുള്ളത്. തിരൂരങ്ങാടിയിലും മങ്കടയിലും സംഘാടക സമിതിയുടെ കടം അഞ്ച് ലക്ഷം രൂപക്ക് മുകളിലാണ്. വണ്ടൂരാണ് ഏറ്റവും കുറവ് കടം, 195 രൂപ. കോട്ടക്കല്‍ മണ്ഡലത്തില്‍ ചെലവായ തുകക്ക് കണക്കുണ്ടെങ്കിലും പിരിച്ച പണത്തിന്‍റെ കണക്ക് ലഭ്യമല്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിഹിതവും സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ നല്‍കിയ സംഭാവനകളുമാണ് നവകേരളാ സദസ്സിന്‍റെ പ്രധാന വരവ്. നവകേരളാ സദസ്സില്‍ ഏറ്റവുമധികം പണം ചെലവായത് പന്തല്‍ അനുബന്ധ പ്രവര്‍ത്തികള്‍ക്കാണ്. ആകെ ചെലവിന്‍റെ 40 ശതമാനത്തോളം വരുമിത്. ഭക്ഷണയിനത്തില്‍ ഒന്നു മുതല്‍ മൂന്നേകാല്‍ ലക്ഷം രൂപ വരെയാണ് ചെലവ് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version