Kerala
‘നവകേരള ബസ്’ സർവീസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക്
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് മെയ് അഞ്ചുമുതല്‍ സര്‍വീസ് ആരംഭിക്കും. സർവീസ് പ്രഖ്യാപിച്ച നവകേരള ബസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് മാറ്റും. പ്രത്യേക സർവീസ് ആയാണ് ബസ് കോഴിക്കോടേക്ക് കൊണ്ടുപോകുക. കോഴിക്കോട്- ബംഗളുരു റൂട്ടിൽ മെയ് 5മുതലാണ് ബസിന്റെ സർവീസ് നിശ്ചയിച്ചിരിക്കുന്നത്. ടോയ്‌ലറ്റും ഹൈഡ്രോളിക് ലിഫ്റ്റുമുള്ള ബസ് സർവീസ് ഹിറ്റാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.