Kerala
നവകേരള ബസ് പുതിയ മാറ്റങ്ങളോടെ സൂപ്പർഡീലക്സ് എ.സി. ബസായി വീണ്ടും നിരത്തിലിറങ്ങും
കോഴിക്കോട്: ഒരിടയ്ക്ക് ഏറെ ചർച്ച ചെയ്യപ്പെട്ട കെ.എസ്.ആർ.ടി.സി.യിലെ വി.ഐ.പി. ആയിരുന്നു നവകേരള ബസ്. നവകേരളയാത്രയ്ക്ക് വേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന ബസ് ഇനി പുതിയ മാറ്റത്തോടെ നിരത്തിൽ ഇറങ്ങാൻ പോകുക ആണ്.
മാറ്റങ്ങളോടെ രണ്ടാഴ്ചയ്ക്കുള്ളിൽ സൂപ്പർഡീലക്സ് എ.സി. ബസായി വീണ്ടും നിരത്തിലിറങ്ങും. 16 കോടി രൂപയ്ക്കാണ് നവകേരള ബസ് വാങ്ങിയത്. മാറ്റംവരുത്താനായി 10 ലക്ഷത്തോളം ചെലവുവരും. 26 സീറ്റാണ് നവകേരളബസിലുണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയർത്തും. ബസിനുപുറകിൽ വാതിൽമുതലുള്ള ഭാഗം ടോയ്‌ലറ്റും വാഷിങ് ഏരിയയുമായിരുന്നു. അത് പൊളിച്ചുമാറ്റി ടോയ്‌ലറ്റ് ചെറുതാക്കി പകരം അവിടെ യാത്രക്കാർക്കുള്ള സീറ്റുകൾ ഒരുക്കും.