Kerala
ഗണ്മാന്മാരുടെ മര്‍ദനം ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ഇടയില്‍; ക്ലീന്‍ ചിറ്റ് നല്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കെഎസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട്. കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് ആണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടൽ മാത്രമാണ് നടത്തിയത്. കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ തക്കവിധമുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തതിനാൽ മാധ്യമങ്ങളോട് റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ല. സന്ദീപും അനിൽ കുമാറും നടത്തിയത് ഔദ്യോഗിക കൃത്യനിർവഹണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു മുന്നിൽ പ്രതിഷേധിച്ചതിനാണ് യൂത്ത് കോണ്‍ഗസ്-കെഎസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനം ഏറ്റത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ സേനാംഗം സന്ദീപ്, സുരക്ഷാ സേനയിലെ മറ്റു മൂന്ന് ഉദ്യോഗസ്ഥർ എന്നിവരാണ് ക്രൂരമായി മർദിച്ചത്.