ദേശീയ ചിഹ്നം, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകൾ, ഫോട്ടോകൾ എന്നിവ ദുരുപയോഗം ചെയ്യുന്നത്, തടയുന്നതിൻ്റെ ഭാഗമായി 5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള നിയമപരിഷ്കാരത്തിനു തയാറെടുത്ത് കേന്ദ്രം.
ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്.
2005 ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (അനുചിതമായ ഉപയോഗം തടയൽ) 1950 ലെ എംബ്ലങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയൽ) എന്നീ നിയമങ്ങൾ ലയിപ്പിച്ച് ഒരു വകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാകുമോയെന്നാണ് സർക്കാർ നോക്കുന്നത്.