Crime
മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ
പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയുടെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മൂന്ന് പേരും കേസിൽ പ്രതികളാണെന്നാണ് സംശയം. ഇവരെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഒരു വാഹനവും പിടിച്ചെടുത്തായാണ് സൂചന.
മൈലപ്രയിലെ വ്യാപാരി ജോർജ്ജാണ് കൊല്ലപ്പെട്ടത്. ജോർജ് മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ശരീരത്തിൽ മറ്റ് പരിക്കുകളില്ല. കവർച്ചയ്ക്കിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.