Kerala
മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്; വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായ മറുപടി നല്‍കിയില്ലെന്ന് പരാതി
പത്തനംതിട്ട: സാമ്പത്തിക ക്രമക്കേട് നടന്ന പത്തനംതിട്ട മൈലപ്ര സര്‍വ്വീസ് സഹകരണ ബാങ്കിനെ സംബന്ധിച്ച് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്ന് പരാതി. ബാങ്കിന്റെ മുന്‍ ഭരണസമിതിയംഗം ഗീവര്‍ഗീസ് തറയിലാണ് 2018 ഡിസംബര്‍ 28ന് കോന്നി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. സംസ്ഥാന വിവരാവകാശ കമ്മീഷന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് സഹകരണ സംഘം കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.