Kerala
മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനനതപുരം: ഗതാഗത മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം വകവയ്ക്കാതെ ഇന്നുമുതല്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം. തീയതി ലഭിച്ച അപേക്ഷകരോട് സ്വന്തം വാഹനത്തില്‍ ടെസ്റ്റിന് എത്താന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തും ടെസ്റ്റ് നടത്തും. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാം. സര്‍ക്കാര്‍ സ്ഥലങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍.