Kerala

ഈ സൂചന ലൈറ്റുകൾ ശ്രദ്ധിക്കുക! വാഹനത്തിന്റെ സുരക്ഷയും പ്രവർത്തനവും ഉറപ്പാക്കാം

ഡാഷ്ബോർഡിൽ ചെക്ക് എൻജിൻ എന്നെഴുതിയ ഒരു മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് കളർ വാണിംഗ് ലൈറ്റ് എന്താണെന്ന് വ്യക്തമാക്കി എംവിഡി. എംവിഡിയുടെ ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏത് ഡ്രൈവിംഗ് സാഹചര്യങ്ങളിലും, എൻജിൻ്റെ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പാക്കാൻ ഒരു കമ്പ്യൂട്ടർ നിയന്ത്രിത എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം ആധുനിക വാഹനങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്,എഞ്ചിൻ്റെ വേഗത, ചൂട്, ലൂബ്രിക്കേഷൻ, പുറന്തള്ളുന്ന കാർബൺ, വാഹനത്തിൻ്റെ വേഗത, എയർ ഫ്യൂൽ മിക്സ്ചർ അളവ് തുടങ്ങി നിരവധി ഘടകങ്ങൾ അറിയുന്ന സെൻസറുകളും ഫ്യുവൽ ഇൻജക്ടറുകൾ വാൽവുകൾ തുടങ്ങിയ ആക്ച്യുവേറ്ററുകൾ എഞ്ചിനും മറ്റു നിയന്ത്രണങ്ങൾക്കും ഉള്ള ECU കൾ അടങ്ങിയതാണ് ഈ സംവിധാനം എന്നും എംവിഡിയുടെ പോസ്റ്റിൽ പറയുന്നു.

മാൾഫംഗ്ഷൻ ഇൻഡിക്കേറ്റർ ലൈറ്റ് എന്നതാണ് ഇതിൻ്റെ സാങ്കേതിക നാമം .ഇഗ്നീഷ്യൻ കീ ഓൺ ചെയ്യുമ്പോൾ തെളിയുകയും എൻഞ്ചിൻ സ്റ്റാർട്ട് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ അണയുകയും ചെയ്താൽ എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാം എന്നും ഈ ലൈറ്റ് എല്ലായ്പോഴും തെളിഞ്ഞിരിക്കുകയോ മിന്നിത്തെളിയുകയോ ചെയ്യുകയാണെങ്കിൽ എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം സംവിധാനത്തിലെവിടെയെങ്കിലും തകരാർ ഉണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

എഞ്ചിനും അനുബന്ധ സംവിധാനങ്ങൾക്കും ഗുരുതര കേടുപാടുകൾ വരാതിരിക്കാൻ ഉടൻ തന്നെ വാഹനം ഒരു സാങ്കേതിക വിദഗ്ദ്ധനെക്കൊണ്ട് പരിശോധിപ്പിക്കുക എന്നും ഈ സൂചന ലൈറ്റുകൾ വാഹനത്തിന്റെ സുരക്ഷയും പ്രവർത്തനവും ഉറപ്പാക്കാൻ സഹായിക്കുന്നു എന്നും എം വി ഡി വ്യക്തമാക്കി.

എം വി ഡി യുടെ പോസ്റ്റിന്റെ പൂർണരൂപം

ഡാഷ്ബോർഡിൽ Check Engine എന്നെഴുതിയ ഒരു മഞ്ഞ / ഓറഞ്ച് കളർ warning light കാണാറുണ്ടല്ലോ? എന്താണെന്നറിയാമോ?
മാൾഫംഗ്ഷൻ ഇൻഡിക്കേറ്റർ ലൈറ്റ് (MIL) എന്നതാണ് ഇതിൻ്റെ സാങ്കേതിക നാമം.
ഏത് ഡ്രൈവിംഗ് സാഹചര്യങ്ങളിലും, എൻജിൻ്റെ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പാക്കാൻ ഒരു കമ്പ്യൂട്ടർ നിയന്ത്രിത എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം ആധുനിക വാഹനങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
എഞ്ചിൻ്റെ വേഗത, ചൂട്, ലൂബ്രിക്കേഷൻ, പുറന്തള്ളുന്ന കാർബൺ, വാഹനത്തിൻ്റെ വേഗത, എയർ ഫ്യൂൽ മിക്സ്ചർ അളവ് തുടങ്ങി നിരവധി ഘടകങ്ങൾ അറിയുന്ന സെൻസറുകളും ഫ്യുവൽ ഇൻജക്ടറുകൾ വാൽവുകൾ തുടങ്ങിയ ആക്ച്യുവേറ്ററുകൾ എഞ്ചിനും മറ്റു നിയന്ത്രണങ്ങൾക്കും ഉള്ള ECU കൾ അടങ്ങിയതാണ് ഈ സംവിധാനം
ഇഗ്നീഷ്യൻ കീ ON ചെയ്യുമ്പോൾ തെളിയുകയും എൻഞ്ചിൻ START ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ അണയുകയും ചെയ്താൽ എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാം
ഈ ലൈറ്റ് എല്ലായ്പോഴും തെളിഞ്ഞിരിക്കുകയോ മിന്നിത്തെളിയുകയോ ചെയ്യുകയാണെങ്കിൽ എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം സംവിധാനത്തിലെവിടെയെങ്കിലും തകരാർ ഉണ്ടെന്ന് ഉറപ്പിക്കാം. എഞ്ചിനും അനുബന്ധ സംവിധാനങ്ങൾക്കും ഗുരുതര കേടുപാടുകൾ വരാതിരിക്കാൻ ഉടൻ തന്നെ വാഹനം ഒരു സാങ്കേതിക വിദഗ്ദ്ധനെക്കൊണ്ട് പരിശോധിപ്പിക്കുക
ഈ സൂചന ലൈറ്റുകൾ ശ്രദ്ധിക്കുക, കാരണം അവ നിങ്ങളുടെ വാഹനത്തിന്റെ സുരക്ഷയും പ്രവർത്തനവും ഉറപ്പാക്കാൻ സഹായിക്കുന്നു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top