Kerala

റീല്‍സ് ഹിറ്റാകാന്‍ അഭ്യാസ പ്രകടനം: 26 പേരുടെ ലൈസൻസ് റദ്ദാക്കും; നാലു പേർക്കെതിരെ കേസ്, 4.70 ലക്ഷം പിഴ

Posted on

തിരുവനന്തപുരം: റോഡിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ അഭ്യാസ പ്രകടനം അവസാനിപ്പിക്കാൻ കടുത്ത നടപടി. വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ടിൽ 32 വാഹനങ്ങൾ പിടിച്ചെടുത്തു. 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചു. പൊലീസും മോട്ടർ വാഹനവകുപ്പും ചേർന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്.

നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിച്ചു. അഭ്യാസ പ്രകടനം നടത്തിയവരിൽ നിന്ന് 4,70,750 രൂപ പിഴ ഈടാക്കി. വാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വിഡിയോ വിവിധ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതു കണ്ടെത്തിയതിനെ തുടർന്നാണു നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version